തിരുവനന്തപുരം : ( www.truevisionnews.com) പാലോട് നവവധു ഇന്ദുജ ആത്മഹത്യ ചെയ്ത സംഭവം ഭർത്താവ് അഭിജിത്ത് മൊഴി നൽകി.
സുഹൃത്ത് അജാസ് മർദിക്കുന്നത് കണ്ടെന്നാണ് ഭർത്താവ് അഭിജിത്ത് മൊഴി നൽകിയത്. ശംഖുമുഖത്തു വെച്ച് അജാസ് ഇന്ദുജയെ മർദിച്ചെന്നാണ് മൊഴി.
തെളിവെടുപ്പിനായി പോലീസ് അജാസുമായി ശംഖുമുഖത്തേക്ക് പോയി.
അജാസിന്റെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട് അതിൽ ഇന്ദുജയുമായുള്ള ചാറ്റുകൾ ഉള്ളതായി സൂചനയുണ്ട്. അജാസിന് ഇന്ദുജയുമായി ബന്ധമുണ്ടായിരുന്നത് അഭിജിത്തിന് അറിയാമായിരുന്നു.
ഇന്ദുജയുടെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്യപ്പെട്ട രീതിയിലാണ് ഉള്ളത്. കാര്യമായ വിവരങ്ങൾ ഒന്നും ഫോണിൽ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം.
അജാസിന്റെയും ഫോൺ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയിൽ എടുത്തപ്പോൾ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്.
#Incident #newlyweds #committing #suicide #Ajaz #seen #beating #Induja #Husband #Abhijit #testified